നിയമനത്തട്ടിപ്പ്: കണ്ണനും ശബരിയും കീഴടങ്ങി
കൊല്ലം: നിയമന തട്ടിപ്പു കേസിലെ രണ്ട് പ്രതികളായ കണ്ണനും ശബരീനാഥും പുനലൂര്‍ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ഇരുവരെയും ഈ മാസം 14 വരെ റിമാന്‍ഡു ചെയ്തു. പ്രത്യേക പോലീസ് സംഘം ഇവര്‍ക്കുവേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍.
കണ്ണന്റെയും ശബരിനാഥിന്റെയും പിതാവ് റിട്ടയേഡ് പോസ്റ്റുമാസ്റ്റര്‍ അഞ്ചല്‍ പനച്ചവിള കമലവിലാസത്തില്‍ കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍(60) വ്യാജരേഖ ഉപയോഗിച്ച് ജോലി സമ്പാദിച്ച സഹോദരി ജ്യോതി(23) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മൂന്നു മക്കള്‍ക്കായി ജോലിക്ക് 23 ലക്ഷം രൂപ അഭിലാഷ് പിള്ളയ്കക്് നല്‍കിയതായി കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ മൊഴി നല്‍കിയിരുന്നു. വ്യാജ നിയമനം പുറത്തായതോടെ കണ്ണനും ശബരിനാഥും ഒളിവില്‍ പോകുകയായിരുന്നു.












Click it and Unblock the Notifications