ടിഎം ജേക്കബ് ഇല്ലാതെ പാര്‍ട്ടി ലയനം?

ജേക്കബ് ഗ്രൂപ്പിനെ കാര്യമായി പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്ന സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് എ.കെ.ആന്റണിയെയും മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനെയും ജേക്കബ് സന്ദര്‍ശിച്ച് സഹായം തേടിയിരുന്നു.
ആ നീക്കത്തിനു കാര്യമായ ഫലമുണ്ടാകാതെ വന്നപ്പോഴാണ് ഒരു വിഭാഗം മാണി ഗ്രൂപ്പിലേയ്ക്ക് നീങ്ങുന്നത്. ജേക്കബിന്റെ കൂടെ നില്ക്കുന്ന ജെ ഗ്രൂപ്പിലെ പ്രബലനായ മുന്‍ മൂവാറ്റുപുഴ എംഎല്‍എ ജോണി നെല്ലൂര്‍ ഇക്കാര്യത്തില്‍ ഇതേവരെ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നാണ് സൂചന.
എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജേക്കബ് ഗ്രൂപ്പ് പിളരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ലയനം പാടില്ലെന്ന കടുകട്ടി നിലപാട് ജേക്കബിനില്ലത്രേ.
പക്ഷേ, മാന്യമായും തുല്യനിലയിലുമുള്ള പരിഗണന.ും വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലതാനും. മാണിക്കും പി.ജെ. ജോസഫിനും തുല്യമായ സ്ഥാനം പാര്‍ട്ടിയില്‍ ലഭിക്കുകയാണെങ്കില്‍ ജേക്കബ് ലയനത്തിന് പച്ചക്കൊടി കാണിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം എറണാകുളത്തു ചേര്‍ന്ന ജേക്കബ് ഗ്രൂപ്പ് പ്രവര്‍ത്തക സമ്മേളനത്തില്‍ തന്റെ കൂടെ നില്‍ക്കുന്നവരെ ആരുടെയെങ്കിലും തൊഴുത്തില്‍ കൊണ്ടുചെന്ന് കെട്ടാന്‍ തന്നെക്കിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.
ലയനം മാന്യമായി, തുല്യ പരിഗണന ലഭിക്കുന്നെങ്കില്‍ മാത്രം മതിയെന്ന് അവിടെ പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ചില മധ്യസ്ഥര്മുഖനേ മാണിയോടു നേരത്തേ പറഞ്ഞിരുന്നുവെന്നാണ് അറിവ്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മാണിക്കു തൊട്ടുതാഴെ സ്ഥാനം ലഭിക്കണം എന്നതുള്‍പ്പെടെയാണ് ജേക്കബ് ആവശ്യപ്പെട്ടത്. അതൊക്കെ മാണി നിരസിച്ചെന്നാണ് സൂചന.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റെങ്കിലും ലഭിച്ചാല്‍ പാര്‍ട്ടി ജേക്കബ് ഗ്രൂപ്പായി തന്നെ നിലനില്ക്കും. എന്നാല്‍ അക്കാര്യത്തില്‍ ഉറപ്പില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications