കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഎം ജേക്കബ് ഇല്ലാതെ പാര്‍ട്ടി ലയനം?

  • By Lakshmi
Google Oneindia Malayalam News

TM Jacob
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ മറ്റൊരു പ്രമുഖ ലയനം കൂടി നടക്കുമെന്ന് സൂചന. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും ഒരു ഭാഗം മാണിഗ്രൂപ്പില്‍ ലയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലയിക്കുന്ന ഗ്രൂപ്പില്‍ ടിഎം ജേക്കബ് ഇല്ലെന്നതാണ് മറ്റൊരു വസ്തുത.

ജേക്കബ് ഗ്രൂപ്പിനെ കാര്യമായി പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്ന സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് എ.കെ.ആന്റണിയെയും മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനെയും ജേക്കബ് സന്ദര്‍ശിച്ച് സഹായം തേടിയിരുന്നു.

ആ നീക്കത്തിനു കാര്യമായ ഫലമുണ്ടാകാതെ വന്നപ്പോഴാണ് ഒരു വിഭാഗം മാണി ഗ്രൂപ്പിലേയ്ക്ക് നീങ്ങുന്നത്. ജേക്കബിന്റെ കൂടെ നില്ക്കുന്ന ജെ ഗ്രൂപ്പിലെ പ്രബലനായ മുന്‍ മൂവാറ്റുപുഴ എംഎല്‍എ ജോണി നെല്ലൂര്‍ ഇക്കാര്യത്തില്‍ ഇതേവരെ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നാണ് സൂചന.

എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജേക്കബ് ഗ്രൂപ്പ് പിളരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ലയനം പാടില്ലെന്ന കടുകട്ടി നിലപാട് ജേക്കബിനില്ലത്രേ.

പക്ഷേ, മാന്യമായും തുല്യനിലയിലുമുള്ള പരിഗണന.ും വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലതാനും. മാണിക്കും പി.ജെ. ജോസഫിനും തുല്യമായ സ്ഥാനം പാര്‍ട്ടിയില്‍ ലഭിക്കുകയാണെങ്കില്‍ ജേക്കബ് ലയനത്തിന് പച്ചക്കൊടി കാണിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം എറണാകുളത്തു ചേര്‍ന്ന ജേക്കബ് ഗ്രൂപ്പ് പ്രവര്‍ത്തക സമ്മേളനത്തില്‍ തന്റെ കൂടെ നില്‍ക്കുന്നവരെ ആരുടെയെങ്കിലും തൊഴുത്തില്‍ കൊണ്ടുചെന്ന് കെട്ടാന്‍ തന്നെക്കിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.

ലയനം മാന്യമായി, തുല്യ പരിഗണന ലഭിക്കുന്നെങ്കില്‍ മാത്രം മതിയെന്ന് അവിടെ പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ചില മധ്യസ്ഥര്‍മുഖനേ മാണിയോടു നേരത്തേ പറഞ്ഞിരുന്നുവെന്നാണ് അറിവ്.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മാണിക്കു തൊട്ടുതാഴെ സ്ഥാനം ലഭിക്കണം എന്നതുള്‍പ്പെടെയാണ് ജേക്കബ് ആവശ്യപ്പെട്ടത്. അതൊക്കെ മാണി നിരസിച്ചെന്നാണ് സൂചന.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റെങ്കിലും ലഭിച്ചാല്‍ പാര്‍ട്ടി ജേക്കബ് ഗ്രൂപ്പായി തന്നെ നിലനില്‍ക്കും. എന്നാല്‍ അക്കാര്യത്തില്‍ ഉറപ്പില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X