കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനത്തട്ടിപ്പ് സിപിഐയില്‍ ഭിന്നത രൂക്ഷം

  • By Lakshmi
Google Oneindia Malayalam News

KP Rajendran
തിരുവനന്തപുരം: പിഎസ് സി നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐയില്‍ രൂപപ്പെട്ട ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു.

വിവാദത്തില്‍ റവന്യൂ വകുപ്പിനെതിരേ പരസ്യനിലപാടു സ്വീകരിച്ച സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ജയദേവനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ ഭിന്നത പരസ്യമായി.

പരസ്യപ്രസ്താവനകളിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുമ്പോഴും ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പരസ്യമായി അഭിപ്രായം പറഞ്ഞവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് വായടപ്പിക്കാനുള്ള നീക്കങ്ങളും പാര്‍ട്ടിയ്ക്കകത്ത് നടക്കുന്നുണ്ട്.

ഇതിനിടെ പാര്‍ട്ടിയ്ക്കുള്ളില്‍ത്തന്നെ മന്ത്രി കെ.പി. രാജേന്ദ്രന്റെ രാജിക്കുവേണ്ടിയുള്ള മുറവിളി ശക്തമായി. ഇതിന്റെ പ്രതിഫലനമായിരുന്നു നിയമനത്തട്ടിപ്പില്‍ ഏത് ഉന്നതന്റെ സ്ഥാനം തെറിക്കേണ്ടി വന്നാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍ തുറന്നടിച്ചത്.

കെ.പി. രാജേന്ദ്രന്റെ തട്ടകത്തില്‍ ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണങ്ങള്‍ സംസ്ഥാനനേതാക്കളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

അടുത്തയാഴ്ച പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരാനിരിക്കുന്ന സാഹചര്യത്തില്‍ വിഷയം കൂടുതല്‍ സജീവമാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്.

അടുത്ത ദിവസങ്ങളില്‍ ചേരുന്ന ജില്ലാ നേതൃയോഗങ്ങളില്‍ മന്ത്രിക്കെതിരേ പൊതുവികാരം ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമമുണ്ട്. ഇസ്മായിലും ദിവാകരനുമെല്ലാം രംഗത്തെത്തിയെങ്കിലും ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ ആയുധമില്ലാതെ നില്‍ക്കുകയാണു കെ.പി. രാജേന്ദ്രന്‍.

നിയമനത്തട്ടിപ്പ് സിപിഐയുമായി നേരിട്ടു ബന്ധമുള്ള വിഷയമല്ലെന്നു പറഞ്ഞാണ് സി.പി.ഐ. തൃശൂര്‍ ജില്ലാകമ്മിറ്റി യോഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ. ഇസ്മായില്‍ ജില്ലാഘടകത്തിന്റെ വിമര്‍ശനത്തെ അടിച്ചമര്‍ത്തിയത്. ഇക്കാര്യത്തില്‍ ഇവിടെ ചര്‍ച്ചവേണ്ടെന്നും ഇസ്മായില്‍ നിര്‍ദേശിച്ചു.

നിയമനത്തട്ടിപ്പും അനുബന്ധ വിഷയങ്ങളും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലും സംസ്ഥാന കാമ്പയിനിലും ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഇസ്മായിലിന്റെ നിലപാട്. ജില്ലയില്‍നിന്നുള്ള പ്രതിനിധികളെ ആവശ്യമെങ്കില്‍ ഈ വിഷയം ഉന്നയിക്കാന്‍ ചുമതപ്പെടുത്താമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിയമനത്തട്ടിപ്പിന്റെ പേരില്‍ മദ്ദളം കൊട്ടുന്നവര്‍ മനപ്പായസമുണ്ണുകയാണെന്നും സിപിഐയെ തകര്‍ക്കാമെന്ന ചിലരുടെ വ്യാമോഹം വിലപ്പോകില്ലെന്നുമാണ് തൃശൂരില്‍ ഇസ്മായില്‍ പറഞ്ഞത്. ജില്ലാ സെക്രട്ടറിമാര്‍ പറയുന്നതിനെല്ലാം മറുപടി നല്‍കാനാവില്ലെന്നായിരുന്നു ജയദേവന്റെ ആരോപണങ്ങളോട് മന്ത്രി സി. ദിവാകരന്റെ പ്രതികരണം.

ഏതു സാഹചര്യത്തിലാണ് ജയദേവന്‍ പ്രസ്താവന നടത്തിയതെന്ന് അറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം. പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും ദിവാകരന്‍ പറഞ്ഞു.

സി.എന്‍. ജയദേവന്റെ അഭിപ്രായപ്രകടനങ്ങള്‍ക്കു സംസ്ഥാന നേതൃത്വത്തിലെ പ്രബലരുടെ പരോക്ഷ പിന്തുണയുണ്ടെന്നു സൂചനയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X