കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണി വീണ്ടും ഉയര്‍ന്നു

Google Oneindia Malayalam News

മുംബൈ: ഡിസംബര്‍ 13 തിങ്കളാഴ്ച ഓഹരി വിപണി വീണ്ടും ഉയര്‍ന്നു. ആശ്വാസ ദായകമായി നിഫ്ടി 5900 മുകളിലാണ് വൈകീട്ട് ക്ലോസ് ചെയ്തത്. ആഭ്യന്തര വ്യാവസായിക ഉല്പാദനം കൂടിയതും അന്താരാഷ്ട്ര വിപണികളുടെ മികച്ച പ്രകടനവുമാണ് നിഫ്ടിയും സെന്‍സെക്സും കയറാന്‍ സഹായകമായത്.

സെന്‍സെക്സ് 19,691.78 (182.89)
നിഫ്ടി 5,907.65 (50.30)

ചൈന പലിശ നിരക്ക് കൂട്ടുമെന്ന അഭ്യൂഹങ്ങള്‍ക്ക് അറുതി വന്നത് ഏഷ്യന്‍ വിപണികള്‍ക്ക് പുതു ജീവന്‍ നല്‍കി. ഇത് മറ്റ് വിപണികള്‍ക്കും ഉത്തേജനമായി. രാവിലെ റിയാല്‍റ്റി ഓഹരികളാണ് മികച്ച പ്രകടനം നടത്തിയത്. മൂന്ന് ശതമാനമാണ് ബിഎസ്ഇ റിയാല്‍റ്റി ഇന്‍ഡക്സ് കയറിയത്. മെറ്റല്‍, ക്യാപ്പിറ്റല്‍ ഉല്പന്നങ്ങളുടെ കമ്പനികള്‍, പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ എന്നിവയും മികവ് കാട്ടി.

ഇപ്പോള്‍ കണ്ടത് ഷോര്‍ട്ട് കവറിംഗ് കയറ്റം മാത്രമാണെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ വന്‍ കയറ്റം പ്രതീക്ഷിയ്ക്കണ്ടെന്നാണ് കണക്ക് കൂട്ടലുകള്‍.

English summary
In a choppy trade, the BSE benchmark Sensex wiped off early losses to end with a gain of 183 points today on high domestic industrial growth and a firming trend in global markets. The 30-share Bombay Stock Exchange index, Sensex, after falling nearly one per cent during the day, bounced back to close with a gain of 182.89 points at 19,691.78. National Stock Exchange index Nifty remained subdued at the outset but recovered to close higher by 50.30 points at 5,907.65. It had dipped to 5,795.90 points during the session.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X