വിക്കിലീക്‌സ്: ഓണ്‍ലൈനില്‍ സൈബര്‍യുദ്ധം

യൂറോപ്പില്‍ ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖ സേവനദാതാക്കളായ ആമസോണ്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം കഴിഞ്ഞ രാത്രി ഏതാനും മണിക്കൂറുകളോളം സ്തംഭിച്ചു. ആമസോണിന്റെ ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലെ സെര്‍വറുകള്‍ എല്ലാം തകരാറിലായി. അതേസമയം, യുഎസില്‍ വെബ്‌സൈറ്റ് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു.
അതേ സമയം അസാഞ്ച വിരുദ്ധരും സൈബര്‍ യുദ്ധത്തില്‍ സജീവമാണ്. വിക്കിലീക്‌സിന്റെ 1300 ഓളം വരുന്ന മിറര്‍സൈറ്റുകള്‍ക്കു നേരേയും സേവനദാതാക്കള്‍ക്കു നേരേയും അസാഞ്ച വിരുദ്ധര്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ആക്രമണം നടത്തുന്നുണ്ട്.
യുഎസിന്റെ രഹസ്യരേഖകള്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് വിക്കിലീക്‌സിനുള്ള സേവനങ്ങള്‍ ആമസോണ്‍ അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സെര്‍വറില്‍ നിന്നും വിക്കിലീക്‌സിനെ ആമസോണ്‍ മാറ്റി. ഈ പാത പിന്‍തുടര്‍ന്ന് വിക്കിലീക്‌സുമായുള്ള പണമിടപാടുകള്‍ വീസ, മാസ്റ്റര്‍കാര്‍ഡ് എന്നീ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും അവസാനിപ്പിച്ചിരുന്നു.
വിക്കിലീക്‌സ് സ്ഥാപകന്‍ അസാഞ്ചിന്റെ അറസ്റ്റിന് ശേഷമാണ് ലോകമെങ്ങുമുള്ള ഹാക്കര്‍മാര്‍ സംഘടിച്ച് ആസൂത്രിതമായ സൈബര്‍ യുദ്ധത്തിന് തുടക്കമിട്ടത്. പ്രഥമ വിവരസാങ്കേതികയുദ്ധം എന്നാണിതിനെ ഹാക്കര്‍മാര്‍ വിശേഷിപ്പിയ്ക്കുന്നത്. വിക്കിലീക്‌സിന്റെ വെബ്‌സൈറ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഹാക്ക്റ്റിവിസ്റ്റുകള്‍ 'ഓപ്പറേഷന്‍ പേബാക്ക്' എന്ന സൈബര്‍ ആക്രമണം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications