വില്യമിന്റെ വിവാഹം കലക്കാന്‍ അരാജകവാദികള്‍

ബ്രിട്ടിഷ് രാജകുമാരന്‍ വില്യമും കാമുകി കെയ്റ്റ് മിഡില്‍ടണും വിവാഹിതരാകുന്ന 2011 ഏപ്രില്‍ 29നു ലോകമെമ്പാടുമുള്ള മുതലാളിത്തവിരുദ്ധ സംഘങ്ങളോട് ലണ്ടനില്‍ സംഘടിക്കാനും വിവാഹം അലങ്കോലമാക്കാനും ആഹ്വാനമുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികളാണ് റിപ്പോര്‍ട്ടു ചെയ്തത്.
വിവാഹം നടക്കുന്ന സ്ഥലത്ത് കലാപമുണ്ടാക്കി വില്യം രാജകുമാരന്റെ വിവാഹം പൊളിയ്ക്കാനാണ് ഇവരുടെ പദ്ധതിയെന്ന് 'ഡെയ്‌ലി എക്‌സ്പ്രസ്' പത്രം റിപ്പോര്‍ട്ട് ചെയ്തു.
അവധിദിവസങ്ങളില്‍ അരാജകവാദികള്‍ ഇതിനായുള്ള തയാറെടുപ്പുകള്‍ നടത്തിയേക്കുമെന്നും ഈ ദിനങ്ങളില്‍ മുതലാളിത്ത വിരുദ്ധരെ സംഘടിപ്പിക്കാന്‍ ഇടതുപക്ഷ സംഘങ്ങള്‍ മുതിര്‍ന്നേക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്.
രാജകീയ വിവാഹം മുതലാളിത്തത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന രീതിയിലുള്ള പ്രചാരണം ഇന്റര്‍നെറ്റിലൂടെയും തുടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications