തട്ടിപ്പു വീരന്റെ മകന്‍ ജീവനൊടുക്കി
ന്യൂയോര്‍ക്ക്: ലോകം കണ്ടതിലേറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ സൂത്രധാരനായ യുഎസ് വ്യാപാരി ബെര്‍നാഡ് മഡോഫിന്റെ മകന്‍ തൂങ്ങിമരിച്ചു. അച്ഛന്റെ തട്ടിപ്പിനെത്തുടര്‍ന്നുള്ള വ്യവഹാര പരമ്പരയാണ് 46കാരനായ മാര്‍ക് മഡോഫിന്റെ മരണത്തിനു വഴിവെച്ചതെന്ന് കരുതപ്പെടുന്നത്. സ്വന്തം വീട്ടില്‍ തന്നെയാണ് മാര്‍ക് ജീവനൊടുക്കിയത്. ഈ സമയത്ത് രണ്ട് വയസ്സുള്ള മകന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കേരളത്തില്‍ നടന്ന 'ടോട്ടല്‍ ഫോര്‍ യു' നിക്ഷേപത്തട്ടിപ്പിന്റെ ശൈലിയില്‍ തന്നെയാണ് ബെര്‍നാഡ് മഡോഫും തട്ടിപ്പ് നടത്തിയത്. എന്നാല്‍ മഡോഫിന്റെ തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് നൂറുകണക്കിന് കോടി രൂപയായിരുന്നു.
അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബെര്‍ണാര്‍ഡ് മഡോഫിന്‍റെ നിയന്ത്രണത്തിലുള്ള 'പോന്‍സി പദ്ധതി"യിലൂടെയായിരുന്നു തട്ടിപ്പ്. 1300 കോടി ഡോളറാണ് വിവിധ ബാങ്കുകളില്‍ നിന്നടക്കം മഡോഫ് തട്ടിയെടുത്തത്. അധിക പലിശയും മറ്റ് ആകര്‍ഷക വാഗ്ദാനങ്ങളും നല്‍കിയാണ് മഡോഫിന്‍റെ സ്ഥാപനം കോടികള്‍ നിക്ഷേപമായി സ്വീകരിച്ചത്.രണ്ടുവര്‍ഷം മുമ്പ് അറസ്റ്റിലായ മഡോഫിന് അമേരിക്കന്‍ കോടതി 150 വര്‍ഷം തടവു വിധിക്കുകയും ചെയ്തു.
മകനെതിരെ ക്രിമിനല്‍ കേസ് ഒന്നുമില്ലെങ്കിലും പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ടു നല്‍കിയ കേസില്‍ അദ്ദേഹവും കക്ഷി ചേര്‍ക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications