യുഎസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനെയും അപമാനിച്ചു

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് പൂരിയാണ് അപമാനിക്കപ്പെട്ടത്. ഹൂസ്റ്റണ്‍ വിമാനത്താവള ജീവനക്കാര്‍ ഇദ്ദേഹത്തോട് തലപ്പാവ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
പ്രഭാഷണത്തിനായി ടെക്‌സാസില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് മോശമായ അനുഭവം നേരിടേണ്ടി വന്നത്. നയതന്ത്ര പ്രതിനിധിയാണെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ല. തലപ്പാവ് മാറ്റാന്‍ അദ്ദേഹം വിസമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
മൂന്നാഴ്ച മുന്‍പ് നടന്ന സംഭവം കേന്ദ്രസര്‍ക്കാര്‍ അമേരിക്കന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. മൂന്നു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ത്യന്‍ നയതന്ത്രഞ്ജര്‍ക്ക് അമേരിക്കയിലെ വിമാനത്താവളങ്ങളില്‍നിന്ന് മോശമായ അനുഭവം ഉണ്ടാകുന്നത്.












Click it and Unblock the Notifications