കയറിയെങ്കിലും വിപണിയില്‍ ഉഷാറില്ല
മുംബൈ: ഡിസംബര്‍ 14 ചൊവ്വാഴ്ച വിപണി മുകളിലേയ്ക്കായിരുന്നെങ്കിലും കാര്യമായ ഉഷാറുണ്ടായിരുന്നില്ല. വിപണിയിലെ വില്‍ക്കല്‍ വാങ്ങലിന്റ തോത് തുലോം കുറവായിരുന്നു
സെന്‍സെക്സ് 19,799.19 (107.41)
നിഫ്ടി 5,944.10 (36.45)
കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ കയറ്റത്തിന് ഭാഗികമായി കടിഞ്ഞാണ് വീണതാണ് ചൊവ്വാഴ്ച കണ്ടത്. രാവിലെ മുതല്‍ തന്നെ വിപണി കയറി ഇറങ്ങി നില്‍ക്കുന്ന അവസ്ഥയായിരുന്നു. ഒരേ ദിശയിലായിരുന്നില്ലെന്ന്‍ ചുരുക്കം. എങ്കിലും നിഫ്ടി 6000 എത്താനുള്ള ശ്രമത്തില്‍ തന്നെയാണ്. അടുത്ത ദിവസങ്ങളില്‍ ണത് സംഭവിച്ചേയ്ക്കും. ബോംബെ ഓഹരി വിപണിയില്‍ 1964 ഓഹരികള്‍ കയറിയപ്പോള്‍ 522 എണ്ണമാണ് താഴോട്ട് പോയത്.
ഏഷ്യന്‍ വിപണി എല്ലാം തന്നെ മുകളിലേയ്ക്കായത് ഇന്ത്യന്‍ വിപണിയേയും തുണച്ചു.












Click it and Unblock the Notifications