സിബിഐ വെബ്‌സൈറ്റ് ഇപ്പോഴും പ്രവര്‍ത്തനരഹിതം
ദില്ലി: പാകിസ്താന്റെ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്ന സി.ബി.ഐ.യുടെ വെബ്‌സൈറ്റ് പത്ത് ദിവസത്തിന് ശേഷവും പ്രവര്‍ത്തനരഹിതമായി തുടരുന്നു.
വെബ്‌സൈറ്റിന്റെ തകരാര്‍ മാറ്റാനെത്തിയ സിബിഐയുടെയും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്ററിന്റെയും വിദഗ്ധര്‍ക്ക് പാക് ഹാക്കര്‍മാര്‍ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിന്റെ സങ്കീര്‍ണത കാരണം കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന സിബിഐ വെബ്‌സൈറ്റ് ഡിസംബര്‍ രണ്ടിന് പാകിസ്താനി സൈബര്‍ ആര്‍മി എന്ന വിശേഷിപ്പിച്ച ഹാക്കര്‍മാരാണ് തകര്‍ത്തത്. ജീവനില്ലാതെ കിടിക്കുന്ന വെബ്‌സൈറ്റ് ഇപ്പോള്‍ സിബിഐയ്ക്ക് നാണക്കേടായിരിക്കുകയാണ്.
വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരുമ്പോള്‍ ഭാവിയില്‍ ആക്രമണങ്ങളുണ്ടായാല്‍ ചെറുക്കാന്‍ പറ്റുന്ന സുരക്ഷാപ്രോഗ്രാമുകളും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.












Click it and Unblock the Notifications