ജ. ബാലകൃഷ്ണനെതിരെ ജ. ഗോഖലെ
ദില്ലി: മദ്രാസ് ഹൈക്കോടതി ജഡ്ജിയായ രഘുപതിയെ മുന്‍ ടെലികോം മന്ത്രിയായ എ രാജ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കത്ത് മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന് ലഭിച്ചിരുന്നുവെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ഗോഖ്‌ലെയുടെ വെളിപ്പെടുത്തല്‍.
രഘുപതിയുടെ കത്ത് തനിക്ക് കിട്ടിയില്ലെന്ന ബാലകൃഷ്ണന്റെ വാദത്തെയാണ് ഗോഖലെ ഖണ്ഡിച്ചിരിയ്ക്കുന്നത്. ടെലികോം മന്ത്രി എ രാജക്കു വേണ്ടി തമിഴ്‌നാട് ബാര്‍ കൌസില്‍ ചെയര്‍മാന്‍ ചന്ദ്രമോഹന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സൂചിപ്പിച്ച് രഘുപതി അയച്ച കത്ത് താന്‍ ജസ്റ്റിസ് ബാലകൃഷ്ണന് കൈമാറിയിരുന്നുവെന്നും ജസ്റ്റിസ് ഗോഖലെ പറഞ്ഞു.
കത്തിന്റെ രണ്ടാമത്തെ ഖണ്ഡികയില്‍ രാജയുടെ പേര് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പരാതി സ്വീകരിച്ചതായി കാണിച്ചുള്ള മറുപടി സുപ്രീം കോടതിയില്‍ നിന്നു ലഭിച്ചിരുന്നുവെന്നും ജസ്റ്റീസ് ഗോഖ്‌ലെയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications