Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത മേയറെ കുളത്തില്‍ തള്ളിയിട്ടു

Mamata Banarjee
കൊല്‍ക്കത്ത: മസിലും പിടിച്ചുനടക്കുന്ന മമതാ ബാനര്‍ജിയെയാണ് ബംഗാളികള്‍ ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ ഞായറാഴ്ച കൊല്‍ക്കത്ത നഗരവാസികള്‍ കണ്ടത് കോപ്പറേഷന്‍ മേയറെ വെള്ളത്തില്‍ തള്ളിയിട്ട് കുട്ടികളെ പോലെ പൊട്ടിച്ചിരിയ്ക്കുന്ന മമതയുടെ മറ്റൊരു മുഖമാണ്.

ചേത്‌ലയിലെ ബൂസ്റ്റര്‍ പമ്പിങ് സ്‌റ്റേഷന്‍ ശിലാസ്ഥാപനത്തിനെത്തിയതായിരുന്നു മമതാ. വേദിക്കു തൊട്ടടുത്തു കുട്ടികള്‍ക്കു വേണ്ടി പുതുതായി നിര്‍മിച്ച സ്വിമ്മിങ് പൂള്‍ സന്ദര്‍ശിക്കുകയായിരുന്നു മമത. ഒപ്പം മേയര്‍ സൊവന്‍ ചാറ്റര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും.

സൊവന്റെ മകളും കൂട്ടുകാരിയും നീന്തല്‍ക്കുളത്തില്‍ കളിച്ചു തിമിര്‍ക്കുന്നു. അവര്‍ക്കൊപ്പം കളിച്ചുകൂടേ എന്നു ചോദിച്ചു സോവനെ ചെറുതായൊന്നു തള്ളി, മമത. വീഴാനാഞ്ഞുവെങ്കിലും ബാലന്‍സ് വീണ്ടെടുത്ത സൊവന്‍ അഭ്യര്‍ഥന ചിരിച്ചുതള്ളി. കൂടെയുള്ളവര്‍ എല്ലാം നിര്‍ബന്ധിച്ചെങ്കിലും കുളത്തിലിറങ്ങാതെ നിന്നപ്പോഴായിരുന്നു സൊവനെ വീഴ്ത്തിയ രണ്ടാമത്തെ തള്ള്. ഇത്തവണ മേയര്‍ വെള്ളത്തില്‍. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും കുട്ടികള്‍ക്കൊപ്പം കളി തുടങ്ങിയ സൊവനെ കണ്ട് മമതയും കൂട്ടരും ചിരിയോട് ചിരി.

അടുത്തു തന്നെ ബാംഗളിലെ ഇടതുമുന്നണിയെയും മമത ഇതുപോലെ ഹുഗ്ലി നദിയില്‍ തള്ളിയിടും. സൊവന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യം കാത്തിരിയ്ക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പിന് ഇനി നാല് മാസമേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+