എംഎന്‍സി ജീവനക്കാരിയെ മാനഭംഗപ്പെടുത്തി
മുംബൈ: ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയെ റിസോര്‍ട്ടില്‍ മാനഭംഗപ്പെടുത്തിയതായി പരാതി.
സംഭവം നടന്നത് ഡിസംബര്‍ 10ന് വെള്ളിയാഴ്ചയാണെങ്കിലും ഇക്കാര്യം പുറത്തറിഞ്ഞത് ചൊവ്വാഴ്ചയാണ്. ഒരു ഔദ്യോഗിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണത്രേ മുംബൈയിലെ ലോണാവ്‌ലയിലുള്ള റിസോര്‍ട്ടില്‍ യുവതി പോയത്.
ഇവിടെവച്ച് ഒരു റിസോര്‍ട്ട് ജീവനക്കാരന്‍ തന്നെയാണ് ഇവരെ മാനഭംഗപ്പെടുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പൊലീസുകാര്‍ തയ്യാറായില്ല.












Click it and Unblock the Notifications