ഗുഗിളില്‍ ഏറ്റവും സെര്‍ച്ച് വന്നത് നോക്കിയയ്ക്ക്

2010ല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞതെന്തൊക്കെയാണെന്ന കാര്യം പുറത്തുവന്നു. 2010ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത ബ്രാന്റ് നോക്കിയയാണ്.
തൊട്ടുപിന്നാലെ സാംസങ്, എയര്‍ടെല്‍ ബ്രാന്റുകളാണുള്ളത്. ഇത് മൊബൈലുകളുടെ കാര്യമാണെങ്കില്‍. സിനിമയുടെ കാര്യത്തില്‍ ഋത്വിക് റോഷന്‍, ബാര്‍ബറ മോറി ജോഡികളുടെ കൈറ്റ്‌സ് ആണ് മുന്നില്‍.
തൊട്ടുപിന്നിലായി രജനി-ഐശ്വര്യ ടീമിന്റെ യന്തിരന്‍്, സല്‍മാന്‍ഖാന്റെ ദബാങ് എന്നിവയും എത്തി. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട നടി പ്രിന്‍സ് എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ച ബ്രിട്ടീഷ് നടി അരുണ ഷീല്‍ഡ്‌സിനെയാണ്.
പിന്നാലെ ദബാങ് താരം സോനാക്ഷി സിന്‍ഹയും. ബോളിവുഡില്‍നിന്നുള്ള ഹോട്ട് താരങ്ങളായ കത്രീന കൈഫ്, സറിന്‍ ഖാന്‍ തുടങ്ങിയവരും ഏറെ അന്വേഷിച്ചവരുടെ ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്.
പുരുഷന്മാരില്‍ ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാനാണ് മുന്നില്‍. എങ്ങനെ ഒരു പെണ്‍കുട്ടിയില്‍ മതിപ്പുളവാക്കാം, എങ്ങനെ ചുംബിക്കാം, ഗര്‍ഭധരിക്കുന്നത് എങ്ങനെ ഇതിനുവേണ്ട മുന്‍കരുതലുകള്‍ എങ്ങനെ തുടങ്ങിയവയും ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട കാര്യങ്ങളുടെ പട്ടികയിലുണ്ട്.
യു ആര്‍ ബ്യുട്ടിഫുള്‍, ഹഡിപ്പ, തേരെ ലിയേ തുടങ്ങിയ വീഡിയോകളാണ് കൂടുതല്‍പേര്‍ സെര്‍ച്ച് ചെയ്ത ലിസ്റ്റില്‍ മുന്നില്‍.












Click it and Unblock the Notifications