ദേവപ്രശ്‌നക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

റാന്നി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍, ശബരിമലയില്‍ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന പരാമര്‍ശമാണ് വന്‍ വിവാദത്തിനും കേസിനും ഇടയാക്കിയത്.
ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍ സാധൂകരിക്കാനായി പണിക്കരും ജയമാലയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ശബരിമലയില്‍ ദര്‍ശനം നടത്തിയപ്പോള്‍ താന്‍ ശ്രീകോവിലിനുള്ളില്‍ കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന് അവകാശപ്പെട്ട് ജയമാല ഫാക്‌സ് സന്ദേശം അയച്ചിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍
മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനാണ് മൂന്നാം പ്രതിയാക്കി ജയമാലയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications