അടുത്ത തിരഞ്ഞെടുപ്പിലും ഇതേ നിലപാട്: കെസിബിസി
കൊച്ചി: മുന്‍തിരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച നിലപാട് തന്നെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും തുടരുമെന്ന് കെസിബിസി.
വിശ്വാസികള്‍ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാനുളള അധികാരം സഭാനേതൃത്വത്തിനുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ അതുപയോഗിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതി- കെസിബിസി അധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം ഇടയലേഖനത്തിന്റെ വിജയമാണെന്ന അഭിപ്രായം കെസിബിസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി.ജെ.ജോസഫിനെ പിരിച്ചുവിട്ട നടപടിയില്‍ തെറ്റില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ഇടതുസര്‍ക്കാരിന്റെ വികലനയങ്ങളെ ഒരുമിച്ചെതിര്‍ക്കാന്‍ ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനം തീരുമാനിച്ചു.
സഭാ സ്ഥാപനങ്ങളില്‍ അധികാരം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ കൂട്ടായി ചെറുക്കും. നിര്‍ണായക വിഷയങ്ങളില്‍ ഒരുമിച്ച് തീരുമാനങ്ങളെടുക്കും. പരസ്പരം കുറ്റപ്പെടുത്തുന്ന പ്രസ്താവനകള്‍ സഭകളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കൂട്ടായ്മ നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മദ്യനയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ നിലപാട് വ്യക്തമാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും ഓരോ കക്ഷിയോടും പുലര്‍ത്തേണ്ട നിലപാടുകള്‍ തീരുമാനിക്കുക.












Click it and Unblock the Notifications