തീരുമാനമെടുക്കേണ്ടത് ഐഎന്‍എല്‍: കുഞ്ഞാലിക്കുട്ടി

ഐഎന്‍എല്‍ എല്‍ഡിഎഫിലേക്കു മടങ്ങാനുള്ള സാധ്യത കുറവാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ നിലപാട് എല്ലാവര്‍ക്കും അറിയാം. ഇത്രയും കാലം ഐഎന്‍എല്ലിനെ പരിഗണിക്കാതിരുന്ന എല്‍ഡിഎഫ് ഇനിയാണോ കൂടെകൂട്ടാന്‍ പോകുന്നത്-കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഐഎന്‍എല്ലിന് ഏറ്റവും അധികം പരിഗണന നല്‍കിയതു യുഡിഎഫ് തന്നെയാണ്. എങ്കിലും ഐഎന്‍എല്ലിന്റെ കാര്യം തീരുമാനിക്കുന്നത് അവരാണ്. അവരുടെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെ.
യു ഡി എഫുമായി സഹകരിക്കാനാണ് ഐ എന്‍ എല്‍ അഗ്രഹിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട് അവരുമായി ചര്‍ച്ചകള്‍ നടത്തും. യു ഡി എഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ഐ എന്‍ എല്‍ ഉന്നയിച്ചിട്ടില്ല. ഗൗരിയമ്മയുമായുള്ള പ്രശ്‌നങ്ങള്‍ യു ഡി എഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications