കരുണാകരന്റെ നിലയില്‍ നേരിയ പുരോഗതി

എന്നാല്‍ ശ്വസോച്ഛ്വാസം അടക്കം ആന്തരിക അവയവങ്ങളുെട പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നടക്കുന്നത് . ഡോക്ടര്‍മാരുടെ സംഘം 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.
ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദത്തിന്റെ അളവും സാധാരണനിലയിലാണ്. നേരത്തെ അദ്ദേഹത്തെ ചികിത്സിച്ച വെല്ലൂര്‍ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരുമായി ചര്‍ച്ചചെയ്താണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്
ശ്വാസതടസവും രക്തത്തില്‍ ഓക്‌സിജന്റെ അളവിലുണ്ടായ കുറവും മൂലം ഡിസംബര്‍ 13ന് തിങ്കളാഴ്ച ഉച്ചയോടെയാണ് കെ.കരുണാകരനെ വെന്റിലേറ്ററിലേയ്ക്കു മാറ്റിയത്.
തിങ്കളാഴ്ച രാവിലത്തെ സ്ഥിതിയെ അപേക്ഷിച്ച് രാത്രിയോടെ കരുണാകരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായി. മരുന്നുകളോട് ചെറിയരീതിയില്‍ പ്രതികരിച്ചുതുടങ്ങിയതായും ആസ്?പത്രി അധികൃതര്‍ അറിയിച്ചു.
മക്കളായ കെ.മുരളീധരനും പത്മജയും ഒപ്പമുണ്ട്. മന്ത്രിമാരായ കോടിേയരി ബാലകൃഷ്ണന്‍, പി.കെ.ശ്രീമതി എന്നിവരും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍,നേതാക്കന്മാരായ തെന്നല ബാലകൃഷ്ണപിള്ള, ജി കാര്‍ത്തികേയന്‍ എന്നിവര്‍ കരുണാകരനെ സന്ദര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications