ഉരുട്ടിക്കൊല: പൊലീസുകാരെ പ്രൊസിക്യൂട്ട് ചെയ്യും

സര്‍ക്കാര്‍ നല്‍കിയ അനുമതിപത്രം സിബിഐ ചൊവ്വാഴ്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
സംഭവം നടക്കുമ്പോള്‍ അസിസ്റ്റന്റ് കമ്മീഷണറും, ഇപ്പോള്‍ ഡിവൈഎസ്പിയുമായ ഇ.കെ സാബു, എസ്.ഐ സി.അജിത് കുമാര്‍, വി.പി.മോഹനന്‍ എന്നിവരെയാണ് കൊലക്കുറ്റത്തിന് വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചത്.
കേസില്‍ സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 14 പൊലീസുകാരാണ് പ്രതിപ്പട്ടികയിലുള്ളത്.
2005 സെപ്തംബര്‍ 27ന് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ നാലു മണിയോടെ ഫോര്‍ട്ട് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ചെന്നാണ് കേസ്.












Click it and Unblock the Notifications