കാമുകി മരിച്ചു; കാമുകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
മലപ്പുറം: കഴിഞ്ഞ ദിവസം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച മോങ്ങം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ കാമുകനും ആത്മഹത്യയ്ക്കു ശ്രമിച്ചു.
തിങ്കളാഴ്ച യുവതിയുടെ മരണവിവരമറിഞ്ഞ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകായിരുന്നു. യുവാവ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മോങ്ങം കറുപ്പഞ്ചേരി വീട്ടില്‍ അബ്ദുള്‍ അസീസിന്റെ മകളും കൊട്ടൂക്കര സ്‌കൂള്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ സുമയ്യ(16)യാണ് ഞായറാഴ്ച രാത്രി ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്.
പെണ്‍കുട്ടിയും റഷീദും തമ്മില്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിനെതിരായിരുന്നു. പെണ്‍കുട്ടിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹമാലോചിച്ചതോടെ ഒളിച്ചോടി വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചുയ
നവംബര്‍ 28ന് രാത്രി റഷീദ് സുഹൃത്തുക്കളായ യാക്കൂബ്, റാഫി എന്നിവരോടൊപ്പം കാറിലെത്തുകയും പെണ്‍കുട്ടിയേയും കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ കോഴിക്കോട് വച്ച് ഇവര്‍ ഹൈവേ പൊലീസിന്റെ പിടിയിലായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയത് അനുസരിച്ച് മൂന്നുയുവാക്കള്‍ക്കുമെതിരെ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ താനും റഷീദും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും സ്വമനസ്സാലെ കൂടെപ്പോയതാണെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കി. ഇതേത്തുടര്‍ന്ന് യുവാക്കള്‍ക്ക് കേസില്‍ ജാമ്യം ലഭിച്ചു. ഇതിനുശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications