ശശിയ്‌ക്കെതിരെ പരാതി ലഭിച്ചിട്ടില്ല: കോടിയേരി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.ശശിയെ മാറ്റിയത് അദ്ദേഹത്തിനെതിരെ പരാതി ലഭിച്ചതു കൊണ്ടല്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ശശിയ്‌ക്കെതിരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് ചവയ്ക്കാന്‍ കിട്ടിയ അവല്‍ മാത്രമാണ് ഈ സംഭവം. ശശിക്കെതിരെ നടപടി എടുക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ നടപടി എടുക്കേണ്ടി വന്നാല്‍ അത് പരസ്യമായി പറയാന്‍ ചങ്കൂറ്റം കാട്ടുന്ന പ്രസ്ഥാനമാണ് സിപിഎം.
കോയമ്പത്തൂരില്‍ ചികിത്സയ്ക്ക് പോകുന്നതിന് ശശി അവധി ചോദിച്ചിരുന്നു. അങ്ങനെ അവധി നല്‍കുന്ന പതിവ് പാര്‍ട്ടിയ്ക്കുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിന് ഈ മാസം 17ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തറക്കല്ലിടുമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications