ബുധനാഴ്ച ഓട്ടോ ടാക്‌സി പണിമുടക്ക്
കോഴിക്കോട്: നിരക്ക് പുതുക്കി നിശ്ചയിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 15ന് ഓട്ടോറിക്ഷടാക്‌സി തൊഴിലാളികള്‍ പണിമുടക്കും.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സംസ്ഥാന കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ഇന്ധനവില ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് ഓട്ടോടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഏകോപനസമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.












Click it and Unblock the Notifications