Get Updates
Get notified of breaking news, exclusive insights, and must-see stories!

2400 വര്‍ഷം പഴക്കമുള്ള സൂപ്പ് കണ്ടെത്തി

2,400-year-old Bone Soup Unearthed in China
ബെയ്ജിങ്: ചൈനയുടെ പുരാതന തലസ്ഥാന നഗരമായ സിയാനിലെ ശവകുടീരത്തില്‍ നടത്തിയ ഉദ്ഖനനത്തിനിടെ 2400 വര്‍ഷം പഴക്കമുള്ള എല്ലിന്‍സൂപ്പ് കണ്ടെത്തി. വെങ്കലപാത്രത്തില്‍ സൂക്ഷിച്ച നിലയിലാണ് സൂപ്പും എല്ലിന്‍ കഷണങ്ങളും പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചത്.

പുരാതന ചൈനയില്‍ നിലനിന്നിരുന്ന ഭക്ഷണശീലങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണിത്. ചൈനീസ് പുരാവസ്തു ചരിത്രത്തില്‍ ആദ്യമാണ് എല്ലിന്‍സൂപ്പ് കണ്ടെത്തുന്നത്.

20 സെന്റീമീറ്റര്‍ നീളവും 24.5 സെന്റീമീറ്റര്‍ വ്യാസവുമുള്ള പാത്രത്തിന് മൂടി ഉണ്ടായിരുന്നു. എല്ലിന്‍ കഷണങ്ങള്‍ വെങ്കലവുമായി ചേര്‍ന്നിരുന്നതിനാല്‍ ഓക്‌സീകരണത്തിനു വിധേയമായി പച്ചനിറത്തിലായിട്ടുണ്ടെന്ന് ഉദ്ഖനനത്തിന് നേതൃത്വം നല്‍കിയ ലിയു ഡെയുന്‍ പറഞ്ഞു.

ശവകുടീരത്തിലെ മറ്റൊരു വെങ്കലപാത്രത്തില്‍ മണമില്ലാത്ത ദ്രാവകം ലഭിച്ചു. ഒരു ലിറ്ററോളം വരുന്ന ഈ ദ്രാവകം വീഞ്ഞാണെന്ന് കരുതപ്പെടുന്നു.

പുരാതന ചൈനയില്‍ 1100 വര്‍ഷത്തോളം സിയാന്‍ തലസ്ഥാന നഗരമായിരുന്നു. 221 ബിസിയില്‍ ചൈനീസ് സാമ്രാജ്യ ഏകീകരണത്തിന് നേതൃത്വം നല്‍കിയ ക്വിന്‍ ഷിഹുവാങ്ങിനെ സംസ്‌കരിച്ചത് സിയാനിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+