രാജീവിനെ വധിച്ചത് ബുദ്ധിമോശം
കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് എല്‍ടിടിഎയ്ക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് സംഘടനയുടെ മുന്‍ കമാന്‍ഡര്‍ കരുണ അമ്മന്‍. ഈ സംഭവത്തോടെ ഇന്ത്യ എല്‍ടിടിഇക്കെതിരായി. സംഘടനയെ നിരോധിക്കുകയും ചെയ്തു.
1980 ല്‍ തനിക്ക് ഇന്ത്യയില്‍ നിന്ന് ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ എല്‍ടിടിഇ വെടിനിര്‍ത്തല്‍ കരാറിന് തയാറായത് സമാധാനം കൊണ്ടുവരാനായിരുന്നില്ലെന്നും സംഘടനയുടെ ദൗര്‍ബല്യം മറയ്ക്കാനായിരുന്നുവെന്നും കരുണ വെളിപ്പെടുത്തി.
വേലുപ്പിള്ള പ്രഭാകരനുമായി തെറ്റിപ്പിരിഞ്ഞ കരുണ പിന്നീടു സര്‍ക്കാരിനൊപ്പം ചേരുകയും എല്‍ടിടിഇയെ പരാജയപ്പെടുത്താനുള്ള യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ശ്രീലങ്കന്‍ ഭരണകൂടത്തിലെ സഹമന്ത്രിയാണ് കരുണ.












Click it and Unblock the Notifications