റിച്ചാര്‍ഡ് ഹാള്‍ബ്രൂക്ക് അന്തരിച്ചു

ജര്‍മന്‍ അംബാസിഡറായും യു.എന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഹാള്‍ബ്രൂക്ക് അമേരിക്കയുടെ ഏറ്റവും നല്ല നയതന്ത്ര വിദഗ്ദ്ധന്‍മാരിലൊരാളായാണ് അറിയപ്പെടുന്നത്.
വിയ്റ്റനാം യുദ്ധകാലത്ത് വിദേശകാര്യവകുപ്പില്‍ ഉദ്യോഗസ്ഥനായാണ് ഹാള്‍ബ്രൂക്കിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 95ല്‍ ബോസ്‌നിയന്‍ കലാപം അവസാനിപ്പിക്കുന്നതിനായി ഏര്‍പ്പെട്ട കരാര്‍ ഹാള്‍ബ്രൂക്കിന്റെ നയതന്ത്രമികവിന്റെ ഏറ്റവും നല്ല ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
2009 ജനുവരി മുതലാണ് അദ്ദേഹം പാക്അഫ്ഗാന്‍ മേഖലകളിലേക്ക് നിയോഗിക്കപ്പെടുന്നത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഇത്. നയതന്ത്ര മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ഓള്‍ബ്രൂക്കിനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ഏഴുതവണ നോമിനേറ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications