യാഹുവില്‍ വീണ്ടും പിരിച്ച്വിടല്
സാന്‍ഫ്രാന്‍സിസ്കൊ: ഇന്റര്‍നെറ്റിലെ പ്രധാന സെര്‍ച്ച് എഞ്ചിനും പോര്‍ട്ടലുമായ യാഹു വീണ്ടും ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നു. മുരടിച്ച വളര്‍ച്ച മാറ്റാനായാണ് 700 -ാളം ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നത്.
ഡിസംബര്‍ 15 ചൊവ്വാഴ്ച തന്നെ ഇത് സംബന്ധിച്ച സന്ദേശം ജീവനക്കാര്‍ക്ക് കിട്ടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് യാഹു ഇതുവരെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യാഹുവില്‍ ആകെ 14,100 -ാളം ജീവനക്കാരാണ് ഉള്ളത്.
കമ്പനിയുടെ വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ കരോള്‍ ബാര്‍ട്ട്സ് (62)എന്ന സ്ത്രീയെ സി ഇ ഒ ആക്കിയെങ്കിലും കാര്യമായ ഫലം ഒന്നും ഉണ്ടായില്ല. ഇന്റര്‍നെറ്റ് കമ്പനിയുടെ വരുമാന രീതികളില്‍ കാര്യമായ പരിചയം ഇല്ലാത്തയാളാണ് കരോള്‍ എന്ന് നിയമന വേളയില്‍ തന്നെ ആരോപണം ഉണ്ടായിരുന്നു. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ കരോളിന്റെ സിഇഒ സ്ഥാനം നഷ്ടമാവുമെന്നാണ് പുതിയ സാഹചര്യങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.
ഫേസ് ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികളുടെ പരസ്യ വരുമാനം വന്‍തോതില്‍ കൂടുന്നതിനിടയിലും യാഹുവിന് വേണ്ട വരുമാന വളര്‍ച്ച ഉണ്ടാക്കാനാവുന്നില്ലെന്നതാണ് പ്രശ്നം. ഗൂഗിളിന്റെ വരുമാനം 23 ശതമാനം കണ്ട് വളര്‍ന്നപ്പോള്‍ യാഹുവിന്റെ വരുമാനം രണ്ട് ശതമാനം കുറയുകയാണുണ്ടായത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications