കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹുവില്‍ വീണ്ടും പിരിച്ച്‍വിടല്‍

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്കൊ: ഇന്റര്‍നെറ്റിലെ പ്രധാന സെര്‍ച്ച് എഞ്ചിനും പോര്‍ട്ടലുമായ യാഹു വീണ്ടും ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നു. മുരടിച്ച വളര്‍ച്ച മാറ്റാനായാണ് 700 ‍-‍ാളം ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നത്.

ഡിസംബര്‍ 15 ചൊവ്വാഴ്ച തന്നെ ഇത് സംബന്ധിച്ച സന്ദേശം ജീവനക്കാര്‍ക്ക് കിട്ടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് യാഹു ഇതുവരെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യാഹുവില്‍ ആകെ 14,100 -‍ാളം ജീവനക്കാരാണ് ഉള്ളത്.

കമ്പനിയുടെ വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ കരോള്‍ ബാര്‍ട്ട്സ് (62)എന്ന സ്ത്രീയെ സി ഇ ഒ ആക്കിയെങ്കിലും കാര്യമായ ഫലം ഒന്നും ഉണ്ടായില്ല. ഇന്റര്‍നെറ്റ് കമ്പനിയുടെ വരുമാന രീതികളില്‍ കാര്യമായ പരിചയം ഇല്ലാത്തയാളാണ് കരോള്‍ എന്ന് നിയമന വേളയില്‍ തന്നെ ആരോപണം ഉണ്ടായിരുന്നു. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ കരോളിന്റെ സിഇഒ സ്ഥാനം നഷ്ടമാവുമെന്നാണ് പുതിയ സാഹചര്യങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

ഫേസ് ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികളുടെ പരസ്യ വരുമാനം വന്‍തോതില്‍ കൂടുന്നതിനിടയിലും യാഹുവിന് വേണ്ട വരുമാന വളര്‍ച്ച ഉണ്ടാക്കാനാവുന്നില്ലെന്നതാണ് പ്രശ്നം. ഗൂഗിളിന്റെ വരുമാനം 23 ശതമാനം കണ്ട് വളര്‍ന്നപ്പോള്‍ യാഹുവിന്റെ വരുമാനം രണ്ട് ശതമാനം കുറയുകയാണുണ്ടായത്.

English summary
Yahoo Inc is preparing to lay off between 600 and 700 workers in the latest shake-up triggered by the Internet company"s lacklustre growth. Employees could be notified of the job cuts as early as Tuesday, according to a person familiar with Yahoo"s plans. The person asked for anonymity because Yahoo hadn"t made a formal announcement. The planned cutbacks represent about 5 per cent of Yahoo"s work force of 14,100 employees. It will mark Yahoo"s fourth mass layoff in the past three years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X