Get Updates
Get notified of breaking news, exclusive insights, and must-see stories!

കനിമൊഴിയ്ക്ക് ബന്ധമുള്ളവരുടെ വീട്ടിലും റെയ്ഡ്

ചെന്നൈ: 2 ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ടു തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സിബിഐ റെയ്ഡ്. 27 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നതെന്നാണു സൂചന.

മുന്‍ ടെലികോം മന്ത്രി എ രാജയുമായും തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയുമായും അടുത്തു ബന്ധമുള്ളവരുടെ വീടുകളിലും ഓഫിസുകളിലുമാണു റെയ്ഡ് നടക്കുന്നത്.

കനിമൊഴി ട്രസ്റ്റിയായ എന്‍ജിഒ തമിഴ് മയ്യം സ്ഥാപകന്‍ ഫാദര്‍ ജഗത് ഗാസപറിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

പത്ര പ്രവര്‍ത്തകരായ കാമരാജ്, നരസിംഹം എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. നക്കീരനില്‍ അസോഷ്യേറ്റ് എഡിറ്ററായ കാമരാജ് രാജയുടെ അടുത്തയാളാണ്.

രാജയുടെ ഡയറിയില്‍ കാമരാജുള്‍പ്പെടെയുള്ള പേരുണ്ടായിരുന്നുവെന്നാണു സൂചന. കാമരാജിന്റെ ഭാര്യ വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സിലാണു ജോലി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നീരാ റാഡിയയുടെ ഉടമസ്ഥതയിലുള്ളതാണു വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+