നടിയുടെ കൊല: ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍

വിവാഹിതയായിരുന്ന മഞ്ജുള യോഗേഷുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിയ്ക്കുകയായിരുന്നു.
ഒമ്പത് വര്‍ഷത്തോളം ഇവര്‍ ബാംഗ്ലൂരില്‍ ഒന്നിച്ച് താമസിച്ചു. ക്രമേണ ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണു. യോഗേഷിന്റെ മോശം സ്വഭാവത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇതേ തുടര്‍ന്നാണ് മഞ്ജുളയെ കൊല്ലാന്‍ യോഗേഷ് പദ്ധതിയിട്ടത്. ഇതിനായി 15ലക്ഷം രൂപയ്ക്ക് വാടകക്കൊലയാളികളുമായി കരാര്‍ ഉറപ്പിച്ചു. ആറ് ലക്ഷം രൂപ അഡ്വാന്‍സ് കൈപ്പറ്റിയ സംഘം ജൂലൈ 10ന് രാത്രിയാണ് മഞ്ജുളയെ കൊലപ്പെടുത്തിയത്.
തലയണ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം മഞ്ജുളയുടെ മൃതദേഹം നഗരത്തിന് പുറത്തെ വിജനമായ പ്രദേശത്ത് കുഴിച്ചിട്ടു. പിന്നീട് മഞ്ജുളയെ കാണാനില്ലെന്ന് യോഗേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യോഗേഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സത്യം വെളിവായത്. പൊലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. മഞ്ജുള ധരിച്ചിരുന്ന ആഭരണങ്ങളും 52 ലക്ഷം രൂപയും യോഗേഷിന്റെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications