ലാവലിന്‍ കേസ്: അറ്റോര്‍ണി ജനറല്‍ ഹാജരാവില്ല
ദില്ലി: ലാവലിന്‍ കേസില്‍ സിബിഐയ്‌ക്കോ, ഗവര്‍ണര്‍ക്കോ വേണ്ടി ഹാജരാകാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വതി സുപ്രീംകോടതിയെ അറിയിച്ചു. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐയ്ക്ക് അനുമതി നല്‍കിയതിനെതിരെ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ നിലപാട് അറിയിച്ചത്.
കേസില്‍ നേരത്തെ സിബിഐയ്ക്ക് വേണ്ടിയാണ് അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നത്. ഗവര്‍ണര്‍ക്ക് വേണ്ടി ആരാണ് കോടതിയില്‍ ഹാജരാകുന്നതെന്ന് സുപ്രീംകോടതി അന്ന് ചോദിച്ചിരുന്നു.
സിബിഐയ്ക്കു വേണ്ടി ഹാജരാകുന്നതിനാല്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരാകാന്‍ കഴിയില്ലെന്നും, പകരം അമിക്കസ് ക്യൂറിയായി നില്‍ക്കാന്‍ തയ്യാറാണെന്നും വഹന്‍വതി ഇന്ന് കോടതിയെ അറിയിച്ചു.
അറ്റോര്‍ണി ജനറലിന്റെ വിശദീകരണത്തെ തുടര്‍ന്ന് കേസ് ഫെബ്രുവരി ആദ്യവാരം പരിഗണിക്കുന്നതിനായി മാറ്റി.












Click it and Unblock the Notifications