തപ്പിയത് അശ്ലീലസിഡി; കിട്ടിയത് ഭക്തിഗാനം
ദില്ലി: കോളിളക്കം സൃഷ്ടിച്ച ദില്ലി സുല്‍ത്താന്‍പുരിയിലെ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരുടെ കാറില്‍നിന്നു അശ്ലീല സിഡി.കളെന്നുപറഞ്ഞ് പോലീസ് പിടിച്ചെടുത്തത് സായിബാബയുടെ ഭക്തിഗീതങ്ങള്‍. കേസിലെ തൊണ്ടിയെന്ന നിലയ്ക്കാണ് സിഡികള്‍ പൊലീസ് പിടിച്ചെടുത്തത്. എന്നാല്‍ ഇവയെല്ലാം സായിബാബാ ഗീതങ്ങളെന്ന് പിന്നീട് തെളിഞ്ഞുവെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
ഇതിനിടെ, തന്റെ മകനെതിരെ പോലീസ് കള്ളക്കേസില്‍പ്പെടുത്തുകയാണെന്ന ആരോപണവുമായി പ്രതികളില്‍ ഒരാളായ രാമയുടെ അമ്മ രത്‌നാദേവി രംഗത്തെത്തി.
മകനെ കേസില്‍ കുരുക്കാന്‍ പോലീസ് കള്ളക്കഥയുണ്ടാക്കുകയാണ്. ഡിസംബര്‍ 11നു തന്നെ കശ്മീരി ഗേറ്റ് ഐഎസ്ബിടിയില്‍ ഇറക്കിയശേഷം മകന്‍ വൈകിട്ട് അഞ്ചു മണിയോടെ വീട്ടിലെത്തി. പുതുതായി വാങ്ങിയ ഹ്യുണ്ടായ് ആക്‌സന്റ് കാര്‍ ചോദിച്ച് സുഹൃത്തായ രവി വീട്ടിലെത്തിയിരുന്നു. ആദ്യം കാര്‍ നല്കാന്‍ വിസമ്മതിച്ചെങ്കിലും മകന്‍ പിന്നീട് അതിനു തയ്യാറായി.
രാത്രി 11നു വീടിനു തൊട്ടടുത്തുള്ള റസ്‌റ്റോറന്റില്‍ പോയ മകനെ പോലീസ് പിടികൂടുകയായിരുന്നു. പിന്നീടാണ് മനസ്സിലായത് അവനെ ബലാത്സംഗക്കേസില്‍ കുടുക്കിയതാണെന്ന്'' രത്‌നാദേവി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിയ്ക്കുന്നത്.












Click it and Unblock the Notifications