ഗൂഗിള്‍ ഉപയോഗത്തില്‍ ഇന്ത്യ മൂന്നാമത്

യുകെ, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ ഏറെ മുന്നിലാണ്. ഗൂഗിള്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ഗൂഗിള്‍ ഉപയോഗിച്ചിരുന്നവരുടെ എണ്ണം രണ്ട് കോടിയായിരുന്നെങ്കില്‍ ഇന്നത് പത്ത് കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗൂഗിളിന്റെ പുതിയസംഭാവനയായ 'ഗൂഗിള്‍ ഇന്‍സ്റ്റന്റ്' കൂടുതല്‍ വേഗം പ്രദാനം ചെയ്യുന്ന സെര്‍ച്ച് ഇന്റര്‍ഫേസാണ്. വാക്കുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ രണ്ടര സെക്കന്റെക്കിലും ഇത് ലാഭിച്ച് തരുന്നുണ്ട്. സെര്‍ച്ച് എഞ്ചിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കാനായി കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും വിനയ് പറഞ്ഞു.












Click it and Unblock the Notifications