• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗൂഗിള്‍ ഉപയോഗത്തില്‍ ഇന്ത്യ മൂന്നാമത്

  • By Ajith Babu
കൊല്‍ക്കത്ത: ഗൂഗിള്‍ ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ മൂന്നാമതാണെന്ന് ഗൂഗിള്‍ കമ്പനി അറിയിച്ചു. ചൈനയുടെയും അമേരിക്കയുടെയും തൊട്ടുപിന്നിലായാണ് ഇന്ത്യയുടെ സ്ഥാനമെന്ന് കമ്പനിയുടെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിനയ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

യുകെ, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ ഏറെ മുന്നിലാണ്. ഗൂഗിള്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്.

മൂന്ന് വര്‍ഷം മുമ്പ് ഗൂഗിള്‍ ഉപയോഗിച്ചിരുന്നവരുടെ എണ്ണം രണ്ട് കോടിയായിരുന്നെങ്കില്‍ ഇന്നത് പത്ത് കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗൂഗിളിന്റെ പുതിയസംഭാവനയായ 'ഗൂഗിള്‍ ഇന്‍സ്റ്റന്റ്' കൂടുതല്‍ വേഗം പ്രദാനം ചെയ്യുന്ന സെര്‍ച്ച് ഇന്റര്‍ഫേസാണ്. വാക്കുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ രണ്ടര സെക്കന്റെക്കിലും ഇത് ലാഭിച്ച് തരുന്നുണ്ട്. സെര്‍ച്ച് എഞ്ചിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കാനായി കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും വിനയ് പറഞ്ഞു.

English summary
India stood at number three position after China and America in terms of Google users. Three years ago, Google had 20 million users. Now it is at 100 million."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more