കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനസികനില പരിശോധിക്കണമെന്ന് കസബ്

  • By Lakshmi
Google Oneindia Malayalam News

മുംബൈ: തന്റെ മാനസികനില പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബ് ആവശ്യപ്പെട്ടു.

കസബിന്റെ ആവശ്യത്തിന്‍മേല്‍ അഭിപ്രായമറിയിക്കാന്‍ മുംബൈ ഹൈക്കോടതി പ്രോസിക്യൂഷനോടാവശ്യപ്പെട്ടു. അതേസമയം തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കസബിന്റെ വാദം കോടതി തള്ളി.

രണ്ടാം തവണയാണ് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കസബ് വാദിക്കുന്നത്. നേരത്തെ വിചാരണക്കോടതിയില്‍ അയാള്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യം അന്വേഷിച്ച വിചാരണ കോടതി കസബ് പക്വതയുള്ളവനും 20 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവനുമാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കസബിന്റെ വാദം ഹൈക്കോടതി തള്ളിയത്.

അതേസമയം തന്റെ മാനസിക നില പരിശോധിക്കണമെന്ന കസബിന്റെ ആവശ്യത്തിന്‍മേല്‍ നാളെ മറുപടി ഫയല്‍ ചെയ്യാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. മനശാസ്ത്ര വിദഗ്ദ്ധന്‍മാരെക്കൊണ്ട് തന്റെ മാനസിക വളര്‍ച്ച പരിശോധിപ്പിക്കണമെന്നാണ് കസബ് ആവശ്യപ്പെട്ടിരുന്നത്.

തന്റെയും കുടുംബത്തിന്റെയും പൂര്‍വകാല ചരിത്രം പഠിക്കാന്‍ ഒരു എന്‍ജിഒ രൂപീകരിക്കാനും കസബ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പതിമൂന്നാമത്തെ വയസ്സില്‍ കസബിനെ ലഷ്‌കര്‍ഇതൊയ്ബയ്ക്ക് വില്‍ക്കുകയായിരുന്നെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Pak terrorist Ajmal Kasab on Monday urged the Bombay High Court to refer his case to medical boards to determine whether he was a juvenile and to study his psychological profile as well as mental frame of mind.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X