Get Updates
Get notified of breaking news, exclusive insights, and must-see stories!

വാന്‍ തടാകത്തിലേയ്ക്ക് മറിഞ്ഞ് 28 മരണം

Mysoor Accident
മൈസൂര്‍: വിവാഹസത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാന്‍ തടാകത്തിലേയ്ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളുള്‍പ്പെടെ 28 പേര്‍ മരിച്ചു.

മൈസൂര്‍-നഞ്ചന്‍കോട് ദേശീയ പാതയില്‍ മൈസൂര്‍ വിമാനത്താവളത്തിന് സമീപത്തെ ഗുണ്ടുബന്ദിതടാകത്തിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവംനടന്നത്. മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്. വാനില്‍ 34 പേരായിരുന്നു ഉണ്ടായിരുന്നത്.

ഇതില്‍ ആറു പേര്‍ നീന്തി രക്ഷപ്പെട്ടു. ഇതില്‍ െ്രെഡവറും സഹായിയും ഉള്‍പ്പെടുന്നു. 28പേരുടെ മൃതദേഹം നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് കരയ്‌ക്കെത്തിച്ചത്. വരനും വധുവും ബന്ധുക്കളും പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നു.

നഞ്ചന്‍കോടിലെ വരന്റെ വീട്ടിലെ സത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം മണ്ഡ്യ ജില്ലയിലെ അരളഗുപ്പെ ഗ്രാമവാസികളാണ്. രണ്ടുപേരെ തിരിച്ചറിയുന്നതിന് മൃതദേഹങ്ങള്‍ മൈസൂര്‍ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയുടെയും സാമ്പത്തികസഹായം അനുവദിച്ചു.

ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മൈസൂരിന്റെ ചുമതലയുള്ള മന്ത്രി എസ്.എ. രാമദാസ്, മൈസൂര്‍ മേയര്‍ സന്ദേശ് സ്വാമി, ജില്ലാ കളക്ടര്‍ ഹര്‍ഷഗുപ്ത എന്നിവര്‍ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

അതിവേഗത്തില്‍ വന്ന വാന്‍ മൈസൂര്‍ വിമാനത്താവളത്തിന് സമീപത്തെ വളവില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനം നഞ്ചന്‍കോടില്‍ നിന്ന് മണ്ഡ്യയിലേക്ക് വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+