Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍: യുഡിഎഫ് സര്‍ക്കാരിനെതിരെ സുപ്രീം കോടതി

Supreme Court
ദില്ലി: പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ദുരുദ്ദേശപരമല്ലെയെന്ന് സുപ്രീം കോടതി. കേസില്‍ വിചാരണ തുടരണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ സംശയം പ്രകടിപ്പിച്ചത്. ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍.എം.ലോധി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

ഹര്‍ജി വാദത്തിനെടുത്തപ്പോള്‍ രാഷ്ട്രീയ പകപോക്കലാണ് കേസിനാധാരമെന്ന് കെ.കരുണാകരന്റെ അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചു. ഇതിനോട് പ്രതികരിയ്ക്കവെയാണ് മേല്‍പ്പറഞ്ഞ പരാമര്‍ശം നടത്തിയത്.

രാജ്യത്തെ മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ഇറക്കുമതി ചെയ്ത അതേ നിരക്കിനാണ് കേരള സര്‍ക്കാരും പാമോയില്‍ ഇറക്കുമതി ചെയ്തത്. ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

കേസ് പിന്‍വലിക്കുന്ന സമയത്ത് കരുണാകരന്‍ എന്ത് പദവിയിലായിരുന്നുവെന്ന കോടതിയുടെ ചോദ്യത്തിന് അദ്ദേഹം അപ്പോള്‍ യുഡിഎഫിന്റെ എംപി ആയിരുന്നു എന്ന് വേണുഗോപാല്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് ഒരു യുഡിഎഫ് എംപി ഉള്‍പ്പെട്ട കേസ് യുഡിഎഫിന്റെ തന്നെ സര്‍ക്കാര്‍ പിന്‍വലിക്കുന്നത് ദുരുദ്ദേശപരമല്ലേയെന്ന് കോടതി ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+