കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില 3 രൂപ കൂടി

  • By Ajith Babu
Google Oneindia Malayalam News

Petrol price increases by Rs 3 per litre
ദില്ലി: ജനത്തിന്റെ നട്ടെല്ലൊടിച്ച് പെട്രോള്‍ വിലയില്‍ വന്‍ വര്‍ദ്ധന. ബുധനാഴ്ച മുതല്‍ പെട്രോള്‍വില 2.96 രൂപ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം ചൊവ്വാഴ്ച അനുമതി നല്‍കി. ഡീസല്‍ വിലയില്‍ തത്കാലം വര്‍ധന വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ 22ന് ചേരുന്ന മന്ത്രിസഭാ ഉപസമിതി ഡീസലിന് രണ്ടു രൂപ കൂട്ടുന്നത് ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബിപിസിഎല്ലിന്റെ പമ്പുകളില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വിലവര്‍ധന നിലവില്‍ വരും. മറ്റു എണ്ണക്കമ്പനികള്‍ വരും ദിവസങ്ങളിലും വില കൂട്ടും.

പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്തതിന് ശേഷം ഇതുവരെയായി 4.44 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് 26നാണ് ഇതിനുള്ള അവകാശം കൈമാറിയത്. ജൂണ്‍ 26നുശേഷം എല്ലാ എണ്ണക്കമ്പനികളും നാലു തവണ വില കൂട്ടി. വില കൂട്ടുമ്പോള്‍ പ്രതിപക്ഷ വിമര്‍ശനം ഉണ്ടാവാതിരിയ്ക്കാനും സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം തുടങ്ങിയ നവംബര്‍ ഒമ്പതിനായിരുന്നു ഏറ്റവും ഒടുവിലത്തെ വര്‍ധന. സമ്മേളനം പിരിഞ്ഞതിന് പിറ്റേന്നാണ് ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 90 ഡോളറായ സാഹചര്യത്തിലാണ് വില കൂട്ടുന്നത്. ഇറക്കുമതി വിലയേക്കാള്‍ കുറച്ച് വില്‍ക്കുന്നത് കാരണം 4.17 രൂപയാണ് എണ്ണക്കമ്പനികള്‍ക്ക് നഷ്ടം വരുന്നതെന്നാണ് പെട്രോള്‍ മന്ത്രാലയത്തിന്റെ അവകാശവാദം. ഡീസലിന്റെ വില കൂട്ടിയില്ലെങ്കില്‍ എണ്ണക്കമ്പനികള്‍ക്ക് 67,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ധനമന്ത്രി പ്രണബ്മുഖര്‍ജി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയാണ് 22ന് ഡീസല്‍വില കൂട്ടുന്നതിനുള്ള തീരുമാനമെടുക്കുക.

English summary
Central government has decided to raise the price of petrol by Rs 2.96 per litre. The new hike came due to the price rise of crude oil in international market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X