കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെന്‍ ഇന്ത്യയില്‍; ടിബറ്റുകാര്‍ പ്രതിഷേധിക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Wen Jiabo
ദില്ലി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോ ഇന്ത്യയിലെത്തി. ദില്ലിയില്‍ നാവികസേനാ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1.45 ന് ഇറങ്ങിയ ചൈനീസ് സംഘത്തെ വാണിജ്യ വ്യവസായ സഹമന്ത്രി ജ്യോതിരാജ സിന്ധ്യ, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വെന്‍ ജിയാബോയുടെ രണ്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

വാണിജ്യവിഷയങ്ങളിലും അതിര്‍ത്തി സംബന്ധിച്ചും ചൈനയും ഇന്ത്യയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും. ഒട്ടേറെ കരാറുകളും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കും. പ്രധാനമന്ത്രി അടക്കമുള്ളവരുമായും വെന്‍ ജിയാബോ ചര്‍ച്ച നടത്തും. ബുധനാഴ്ച്ച ടാഗോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സന്ദര്‍ശനവും കുട്ടികളുമായുള്ള സംവാദവുമാണ് ചൈനീസ് പ്രധാനമന്ത്രിക്കുള്ളത്. വ്യാഴാഴ്ച മന്‍മോഹന്‍സിങുമായി കൂടിക്കാഴ്ച്ച നടത്തും.

പേപ്പര്‍ വിസ, പാക് അധിനിവേശ കശ്മീരിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തി പ്രശ്‌നം, തുടങ്ങിയവയിലുള്ള അതൃപ്തി ഇന്ത്യ ചെനീസ് പ്രധാനമന്ത്രിയെ അറിയിച്ചേക്കും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണി സ്ഥിരമായി ബഹിഷ്‌കരിക്കുന്നതിനെ കുറിച്ചായിരിക്കും ചൈനയുടെ പരാതി. ഇതിന് പുറമെ ഇന്ത്യയില്‍ ചൈനീസ് ബാങ്കുകള്‍ക്ക പ്രവര്‍ത്തന സ്വാതന്ത്രം അനുവദിയ്ക്കുന്നതിനെക്കുറിച്ചും ചൈന ആവശ്യമുന്നയിക്കും.

2010 ല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന നാലാമത്തെ രാഷ്ട്രനേതാവാണ് വെന്‍. അമേരിക്കന്‍ ബരാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരാണ് ഈ വര്‍ഷം ഇന്ത്യയിലെത്തിയത്.

ഇതിനിടെ ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ടിബറ്റന്‍ വംശജര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനു മുന്നിലാണ് നൂറുകണക്കിന് ടിബറ്റന്‍ വംശജര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്. ടിബറ്റിനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകളും ടിബറ്റന്‍ ദേശീയ പതാകയുമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X