വാഹന പരിശോധനയ്ക്കിടെ ലോറി ഇടിച്ച് എസ്.ഐ മരിച്ചു
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ലോറി ഇടിച്ച് എസ്‌ഐ മരിച്ചു. ബാലരാമപുരം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ കാട്ടാക്കട സ്വദേശി രാജനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. തമിഴ്‌നാട്ടില്‍നിന്ന് വാഴക്കുല കയറ്റിവന്ന ലോറിയാണ് പോലീസ് സംഘത്തിന് മേല്‍ പാഞ്ഞുകയറിയത്. പരിക്കേറ്റ പോലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications