ഷാഹിനയ്ക്ക് സിനിമാ പ്രവര്‍ത്തകരുടെ പിന്തുണ
തിരുവനന്തപുരം: തെഹല്‍ക മാഗസിന്റെ കേരളത്തിലെ പ്രതിനിധി കെ.കെ.ഷാഹിനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്.
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയ്‌ക്കെതിരെയുള്ള തീവ്രവാദക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ ഷാഹിനയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കര്‍ണാടക പോലീസ് അകാരണായി കള്ളകേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചും ഷാഹിനയ്ക്ക് പിന്‍തുണ പ്രഖ്യാപിച്ചുമാണ് സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഷാഹിനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച കൈരളി തീയറ്ററിന് മുന്നില്‍ സിനിമാ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഒത്തുകൂടി.
സംവിധായകരായ ടി.വി.ചന്ദ്രന്‍, ടി.കെ.രാജീവ്കുമാര്‍, പി.ടി.കുഞ്ഞുമുഹമ്മദ്, ഗസല്‍ ഗായകന്‍ ഷബഹാസ് അമന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി.ഗൗരീദാസന്‍ നായര്‍, നീലന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ഷാഹിനയ്‌ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ നേരത്തേ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നിവേദനം നല്‍കിയിരുന്നു.












Click it and Unblock the Notifications