എം ഗ്രൂപ്പുമായി ലയനമില്ല: ടിഎം ജേക്കബ്
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മുമായി ലയനമില്ലെന്നും യുഡിഎഫ് ഘടകക്ഷിയായി വ്യക്ത്വിത്വം നിലനിര്‍ത്തി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.
ലയനം തല്‍ക്കാലം അജന്‍ഡയിലില്ലെന്നും ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നതകളൊന്നുമില്ലെന്നും നേതാക്കളായ ടി.എം.ജേക്കബും ജോണി നെല്ലൂരും പറഞ്ഞതായി ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
മാണിഗ്രൂപ്പുമായി ജേക്കബ് ഗ്രൂപ്പ് ലയിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത്.
നിയമസഭാതിരഞ്ഞെടുപ്പിനുമുന്‍പ് ഐക്യകേരള കോണ്‍ഗ്രസ് യാഥാര്‍ഥ്യമാകില്ലെന്നും ലയനം സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ടി .എം ജേക്കബ് വ്യക്തമാക്കി. വ്യാഴാവ്ച കോട്ടയത്തു ചേരുന്ന പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി യോഗത്തിലും ഈ വിഷയം അജണ്ടയിലില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
ലയനവിഷയത്തില്‍ ജേക്കബുമായി ഭിന്നതയൊന്നുമില്ലെന്നും എന്തു തീരുമാനമെടുത്താലും ജേക്കബിനൊപ്പം ഉറച്ചുനില്‍ക്കുമെന്നുമാണ് ജോണി നല്ലൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം വിദൂരഭാവിയില്‍ ലയനത്തിനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളയുന്നില്ല. ലയനം ഏറ്റവുമധികം പ്രയോജനപ്പെടുന്ന കെ.എം.മാണി മാന്യമായി ചര്‍ച്ചയ്ക്കുവിളിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടിക്കുള്ളത്.












Click it and Unblock the Notifications