Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രത്തില്‍ അപമാനശ്രമം; ജീവനക്കാരന്‍ പിടിയില്‍

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ മരട് വള്ളിക്കാട്ട് രവീന്ദ്രനാഥ് (45) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വൃശ്ചികോല്‍സവത്തിന് ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയായ അധ്യാപികയെ ക്ഷേത്ര ജീവനക്കാരന്‍ കൈയില്‍ കയറി പിടിച്ചുവെന്നാണ് കേസ്.

ഇയാള്‍ അധ്യാപികയുടെ മാലമോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും പോലീസിനെ തെറ്റിദ്ധരിപ്പിച്ച് വനിതാ പോലീസുകാരെക്കൊണ്ട് ജീപ്പില്‍ കയറ്റുകയും ചെയ്തു എന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഉല്‍സവത്തിന്റെ മൂന്നാംദിവസമായ ഡിസംബര്‍ അഞ്ചിന് ഞായറാഴ്ച രാവിലെയാണ് ഭര്‍ത്താവും സഹോദരിയുമൊത്ത് തലക്കോട് സ്വദേശിനിയായ അധ്യാപിക ക്ഷേത്രത്തിലെത്തിയത്.

ഞായറാഴ്ചയായതിനാല്‍ വന്‍ തിരക്കായിരുന്നു. ഒമ്പതോളം ക്ഷേത്ര ജീവനക്കാരാണ് ഈ സമയത്തു ക്യൂ നിയന്ത്രിക്കാനും മറ്റുമായി ചുറ്റമ്പലത്തിനകത്ത് ഉണ്ടായിരുന്നത്. ഭര്‍ത്താവ് പഞ്ചാരിമേളം ആസ്വദിക്കുമ്പോള്‍ അധ്യാപികയും സഹോദരിയും ചേര്‍ന്നു ക്ഷേത്രദര്‍ശനത്തിനായി ചുറ്റമ്പലത്തിലെത്തി.

തിരക്കിനിടയില്‍ രണ്ടുമൂന്നുപ്രാവശ്യം രവീന്ദ്രന്‍ എന്ന ജീവനക്കാരന്‍ തന്നെ തുറിച്ചുനോക്കിയതായി അധ്യാപിക പറഞ്ഞു. ഇതുകഴിഞ്ഞ് അയാള്‍ ഓടിവന്ന് തന്റെ കൈയില്‍ കടന്നുപിടിക്കുകയാണ് ചെയ്തതെന്ന് അധ്യാപികയുടെ പരാതിയില്‍ പറയുന്നു.

അടുത്തുനിന്നവരുടെ ആരുടെയോ മാല പൊട്ടിച്ചു ബാഗിനുള്ളില്‍ ഈ സ്ത്രീ ഇടുന്നതു കണ്ടെന്നു പറഞ്ഞ് കയ്യില്‍ പിടിച്ചുവലിച്ചു വനിതാ പോലീസിന്റെ അടുത്തു കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഈ സമയത്തു ബാഗും മൊബൈല്‍ ഫോണും എല്ലാം ഭര്‍ത്താവിന്റെ കൈവശമായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു.

അപ്പോഴും ക്ഷേത്രത്തിലായിരുന്ന ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍പോലും സമ്മതിച്ചില്ലെന്നും അധ്യാപിക പറഞ്ഞു.

വൃശ്ചികോല്‍സവത്തിനുശേഷം അവധിയിലായിരുന്ന രവീന്ദ്രനാഥിനെ ചൊവ്വാഴ്ച അധ്യാപിക സ്‌റ്റേഷനില്‍വച്ചു തിരിച്ചറിഞ്ഞത്. ക്ഷേത്രത്തിലെ പാചകവിഭാഗത്തില്‍ കഴകക്കാരനാണ് ഇയാള്‍. പോലീസ് സ്‌റ്റേഷനില്‍വച്ചു പ്രതിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കി. പിന്നീട് കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+