23കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു
ഹരിപ്പാട്: വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പരാതിയെത്തുടര്‍ന്ന് ചങ്ങംകുളങ്ങര സ്വദേശി രതീഷിനെ (27) പോലീസ് അറസ്റ്റ് ചെയ്തു.
പത്തിയൂര്‍ സ്വദേശിനിയായ 23 കാരിയെ ഡിസംബര്‍ ഒന്നിനാണ് വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയത്.
വവ്വാക്കാവിലുള്ള രതീഷിന്റെ സുഹൃത്തിന്റെ വീട്ടിലും ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ വിവിധ ലോഡ്ജുകളില്‍ വച്ചും യുവതിയെ പീഡിപ്പിച്ചു.
ഇവരുടെ 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തതായി പരാതിയുണ്ട്. രതീഷിന് പുനലൂരുള്ള ഒരു യുവതിയുമായും അവിഹിത ബന്ധമുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
പത്തോളം ഫോണ്‍ കണക്ഷനുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ കായംകുളം കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications