കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാഞ്ചിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനായില്ല

  • By Ajith Babu
Google Oneindia Malayalam News

Julian Assange
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് ജാമ്യം ബ്രിട്ടീഷ്‌കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സ്വീഡനില്‍ നിലനില്‍ക്കുന്ന ലൈംഗികാരോപണ കേസിലാണ് അസാഞ്ച് ബ്രിട്ടീഷ് കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ബ്രിട്ടീഷ് കോടതി അദ്ദേഹത്തെ റിമാന്‍ഡുചെയ്തു.

2,40,000 പൗണ്ട് കെട്ടിവച്ചാണ് ജാമ്യം ലഭിച്ചത്. എന്നാല്‍, പ്രോസിക്യൂട്ടര്‍മാര്‍ കോടതി റൂളിങ് ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളെ ഉടന്‍ മോചിപ്പിക്കാന്‍ സാധ്യതയില്ല. തന്നെ സ്വീഡന് കൈമാറരുതെന്ന് അസാന്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്

അസാഞ്ചിനെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെ കോടതിക്കുപുറത്ത് വന്‍ ആരാധക വൃന്ദം തടിച്ചുകൂടിയിരുന്നു.

അമേരിക്കയുടെ 2,50,000 രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അസാഞ്ച് വിവാദത്തിലകപ്പെട്ടതിനിടെയാണ് ലൈംഗിക പീഡനത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നത്.

English summary
he Central London Court has granted bail for whistle-blower website WikiLeaks founder Julian Assange on Tuesday, Dec 14 in connection with alleged rape case in Sweden.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X