ഓഹരി വിപണിയില്‍ വീണ്ടും ആശ്വാസ കയറ്റം
മുംബൈ: ഡിസംബര്‍ 16 വ്യാഴാഴ്ചയും ഓഹരി വിപണി മുകളിലേയ്ക്കായിരുന്നു. ബുധനാഴ്ചത്തെ ചുവട് പിടിച്ചായിരുന്നു ഈ കയറ്റം. സെന്‍സെക്സ് 200 ലേറെ പോയന്റ് കയറിയത് വിപണിയ്ക്ക് ആശ്വാസമായി.
സെന്‍സെക്സ് 19,864.85 (217.08)
നിഫ്ടി 5,948.75 (56.45)
പുതുക്കിയ പലിശ നിരക്കുകള്‍ വ്യാഴാഴ്ചയായിരുന്നു റിസര്‍വ് ബാങ്ക് പ്രഖ്യാപിയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്താതിരുന്നത് വിപണിയ്ക്ക് അനുകൂലമായി. യൂറോപ്യന്‍ വിപണി കയറിയതും കഴിഞ്ഞ ദിവസങ്ങളില്‍ ഷോര്‍ട്ട് പൊസിഷന്‍ എടുത്തവര്‍ വാങ്ങല്‍കാരായതും വിപണി കയറാന്‍ കാരണമായി.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കും, ബാങ്കുകള്‍ റിസര്‍വ് ബാങ്കിനും നല്‍കുന്ന വായ്പയുടെ പലിശ നിരക്ക് (റിപൊ റേറ്റ്, റിവേഴ്സ് റിപോ റേറ്റ്) റിസര്‍വ് ബാങ്ക് പുതുക്കിയില്ല. വാണിജ്യ ബാങ്കുകളുടെ നിശ്ചിത കരുതല്‍ ധന അനുപാതം 25 ശതമാനത്തില്‍ നിന്ന് 24 ആയി കുറയ്ക്കുകയും ചെയ്തു. ഇതാണ് ഓഹരി വിപണിയെ ആഹ്ലാദത്തിലാക്കിയത്. പണ ലഭ്യത കൂടാന്‍ ഈ നയങ്ങള്‍ കാരണമാവുനെന്നതായിരുന്നു ഈ ആഹ്ലാദത്തിന് കാരണം.
1579 ഓഹരികളുടെ വില കയറിയപ്പോള്‍ 1366 ഓഹരികളുടെ വില താണു. 517 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബിഎസ്ഇ ഐടി ഇന്‍ഡക്സ് മൂന്ന് ശതമാനമാണ് കയറിയത്. റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പുറത്ത് വന്നതിന് ശേഷം റിയാല്‍റ്റി, ബാങ്ക്, ലോഹ കമ്പനികള്‍ എന്നിവയുടെ ഓഹരികള്‍ കയറി.












Click it and Unblock the Notifications