Get Updates
Get notified of breaking news, exclusive insights, and must-see stories!

2ജി: ഡിഎംകെ കോണ്‍ഗ്രസ് ബന്ധം വഷളാകും

Kanimozhi
ചെന്നൈ: കോടിക്കണക്കിന് രൂപ കുത്തിയൊലിച്ചുപോയ 2ജി സ്‌പെക്ട്രം ഇടപാടില്‍ എ രാജയ്ക്കു പിന്നാലെ മറ്റു ഡിഎംകെ. നേതാക്കളുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടത് യുപിഎ സര്‍ക്കാരിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാവുന്നു.

ഡിഎംകെയുടെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം ഇപ്പോള്‍ മുന്നോട്ടു നീങ്ങുന്നത്.

കനിമൊഴി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ തമിഴ് മയ്യം എന്ന സര്‍ക്കാരിതര സംഘടനയുടെ ഓഫീസിലും ബുധനാഴ്ച സിബിഐ റെയ്ഡ് നടത്തി. കനിമൊഴിയുടെ അമ്മയായ രാജാത്തിക്കു ബന്ധമുള്ള സ്ഥാപനങ്ങളുടെ ഓഡിറ്ററുടെ ഓഫീസുകളും സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

ഇത് യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം വഷളാക്കുമെന്നാണ് സൂചന. അന്വേഷണം തന്റെ കുടുംബത്തിലേക്കു നീളുന്നതില്‍ കരുണാനിധി അസ്വസ്ഥനാണ്.

ചെന്നൈ മാരത്തണ്‍ അടക്കമുള്ള വലിയ ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന തമിഴ് മയ്യത്തിലും കോഴപ്പണം എത്തിയെന്നാണ് സിബിഐ കരുതുന്നത്. സംഘടനയ്ക്ക് എല്‍ടിടിഇയോടുള്ള ആഭിമുഖ്യവും അന്വേഷണവിധേയമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+