യുവതിയെ കടന്നുപിടിച്ച ഡോക്ടര്‍ അറസ്റ്റില്‍
മുംബൈ: മകന് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി.
മുംബൈ സാന്താക്രൂസിലെ വകോലയിലുള്ള പോളിക്ലിനിക്കിലെ ഡോക്ടറായ നരേന്ദ്ര നരവാദെ (38) ആണ് അറസ്റ്റിലായത്. വൈറല്‍ പനി ബാധിച്ച മൂന്നു വയസ്സുള്ള മകന് ചികിത്സ തേടിയാണ് 26 കാരി ആശുപത്രിയിലലെത്തിയത്.
മകനെ ചികിത്സിക്കുന്നതിനൊപ്പം അമ്മയ്ക്കും ചികിത്സ ആവശ്യമാണെന്ന് പറഞ്ഞു. തുടര്‍ന്ന് വസ്ത്രം മാറ്റാന്‍ പറയുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഡോക്ടറുടെ കാബിനില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഇവര്‍ ആശുപത്രി അധികൃതരെയും നഴ്‌സുമാരെയും വവിരം അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു












Click it and Unblock the Notifications