കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹനും കരുണാനിധിയ്ക്കും എല്‍ടിടിഇ ഭീഷണി

  • By Lakshmi
Google Oneindia Malayalam News

Manmohan
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും മറ്റ് ചില പ്രമുഖര്‍ക്കും എല്‍ടിടിഇ വധഭീഷണി ഉണ്ടെന്ന് തമിഴ്‌നാട് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉത്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി അടുത്ത മാസം തമിഴ്‌നാട് സന്ദര്‍ശിക്കാനിരിക്കെയാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.

മന്‍മോഹന്‍ സിംഗിനു പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം, ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി എന്നിവര്‍ക്കും എല്‍ടിടിഇ ഭീഷണിയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് സന്ദേശം കൈമാറിയിട്ടുണ്ട്.

ലങ്കന്‍ യുദ്ധത്തില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട എല്‍ടിടിഇ അംഗങ്ങള്‍ വീണ്ടും ഒന്നിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നിച്ച ശേഷം ഉന്നത നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിയെന്നാണ് ് തമിഴ്‌നാട് സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന വിവരം. മുന്നറിയിപ്പിനെ തുടര്‍ന്ന് നേതാക്കള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English summary
Intelligence agencies have warned of LTTE threats to Prime Minister Manmohan Singh, Tamil Nadu Chief Minister M Karunanidhi, Union Home Minister P Chidambaram and Union Home Secretary G K Pillai. Sources said the IB has warned that LTTE could try to attack the PM and Karunanidhi when the former visits Tamil Nadu in January,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X