ദില്ലിയില്‍ 15കാരിയെ മാനഭംഗപ്പെടുത്തി
ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുയുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
ദില്ലി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും അരങ്ങേറുകയാണ്. പതിനഞ്ചുകാരിയാണ് ഇത്തവണ ലൈംഗിക പീഡനത്തിനിരയായിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. വീട്ടിനടുത്തുവെച്ചാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപയോത്. പിന്നീട് മോട്ടോര്‍സൗക്കിളില്‍ ദൂരെയൊരു വീട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
പിന്നീട് കുട്ടിയെ കൊണ്ടുവന്ന് വീടിനടുത്തായി ഇറക്കിവിടുകയും ചെയ്തു. മാത്രമല്ല സംഭവം പുറത്തുപറഞ്ഞാല്‍ കുട്ടിയെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിമുഴക്കുകയും ചെയ്തിരുന്നുവത്രേ.
പിന്നിക്കീറിയ വസ്ത്രങ്ങളുമായിട്ടാണത്രേ കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. വിവരമറിഞ്ഞ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് യുവാക്കള്‍ രണ്ടും ഒളിവിലായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.












Click it and Unblock the Notifications